Posted On
date_range Updated On
date_range ഒാഹരിത്തട്ടിപ്പ്: ഹുസ്നി മുബാറക്കിെൻറ മക്കൾ അറസ്റ്റിൽ
കൈറോ: ഇൗജിപ്ത് മുൻപ്രസിഡൻറ് ഹുസ്നി മുബാറക്കിെൻറ മക്കളായ ജമാലും അലാഉം അറസ്റ്റിൽ. ഒാഹരി വിപണിയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച കേസിൽ വാദം കേൾക്കാൻ കൈറോ കോടതിയിലെത്തിയപ്പോൾ ജഡ്ജി അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കേസിൽ ഒക്ടോബറിൽ അടുത്ത വാദം കേൾക്കും.
മുബാറക്കിെൻറ ഭരണകാലത്ത് ജമാൽ ഭരണകക്ഷിയുടെ നേതാവായിരുന്നു. പിതാവിെൻറ ബന്ധം ഉപയോഗിച്ച് സമ്പത്തുണ്ടാക്കാനായിരുന്നു രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്ന അലാഇെൻറ ലക്ഷ്യം. 2011ൽ മുബാറക്ക് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ മക്കളെയും അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.