Posted On
date_range Updated On
date_range തിബത്തിൽ ഭൂചലനം
ബീജിങ്ങ്: അരുണാചൽ പ്രദേശിന് സമീപത്തുള്ള തിബത്തിലെ നിയിങ്ചി മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ കമ്പനം പുലർച്ചെയാണ് അനുഭവപ്പെട്ടത്.
10കിലോമീറ്റർ ചുറ്റളവിൽ കമ്പനം അനുഭവപ്പെട്ടു. രണ്ടു മണിക്കൂറുകൾക്കുള്ളിൽ അഞ്ച് തീവ്രത വരഖപ്പെടുത്തിയ ഭൂചലനവും ഇൗ പ്രദേശത്തിന് സമീപം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ടാം ചലനം ആറു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.