Posted On
date_range Updated On
date_range ചൈനയിൽ വൻ ഭൂചലനം
ബെയ്ജിങ്: ചൈനയുടെ ദക്ഷിണ മേഖലയെ പിടിച്ചുലച്ച് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹിമാചൽ പ്രദേശിനോട് ചേർന്ന ഭാഗത്ത് തിബത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ഏറ്റവും അടുത്ത ഇന്ത്യൻ നഗരത്തിൽനിന്ന് 150 കിലോമീറ്റർ അകലെയാണിത്.
കെട്ടിടങ്ങൾ തകർന്നുവീണതുൾപ്പെടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനതാമസം തീരെ കുറവുള്ള മേഖലയായത് വൻദുരന്തം ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ തുടർചലനങ്ങളും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.