ബീജിങ്: അർധരാത്രി തിരക്കേറിയ റോഡിനു നടുവിൽ നിന്ന് ഭാര്യയുടെ സ്നേഹം പരീക്ഷിച്ച ഭർത്താവ് വാഹനമിടിച്ച് മ രിച്ചു. പാൻ എന്ന് വിളിപ്പേരുള്ള ചൈനീസ് യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.
പാനും ഭാര്യ ഷ്വോയും തമ്മിൽ വാക്കേറ്റം നടത്തിക്കൊണ്ട് റോഡിനു നടുവിൽ നിൽക്കുന്നതിെൻറ വിഡിയോ ട്രാഫിക് കാമറയിൽ പതിഞ്ഞിട്ടുണ്ട്. പാൻ നന്നായി മദ്യപിച്ചിരുന്നു. ഭാര്യ ഇയാളെ റോഡരികിലേക്ക് പലതവണ വലിച്ചെങ്കിലും വീണ്ടും റോഡിനു നടുവിൽ നിലയുറപ്പിക്കുകയായിരുന്നു. അതോടെ ഭാര്യ തിരിഞ്ഞ് നടന്നു. പല വാഹനങ്ങളും ഇയാളെ വെട്ടിച്ച് കടന്നുപോയെങ്കിലും അതിവേഗത്തിൽ വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. ഭാര്യയുടെ സ്നേഹം പരീക്ഷിക്കുകയായിരുന്നു താനെന്ന് മരിക്കുന്നതിന് മുമ്പ് ഇയാൾ െപാലീസിന് മൊഴി നൽകിയിട്ടുണ്ട്. റോഡിനു നടുവിൽ നിന്ന് അരികിലേക്ക് മാറ്റാൻ സാധിച്ചാൽ ഭാര്യക്ക് തന്നോട് യഥാർഥ സ്നേഹമുണ്ടെന്ന് വിശ്വസിക്കാമെന്നായിരുന്നു തർക്കം. എന്നാൽ തനിക്ക് കാറിടിച്ച് അപകടം പറ്റിയെന്നും പാൻ മൊഴി നൽകി. തലക്ക് ഗുരുതര പരിക്കേറ്റ പാനിെൻറ വാരിെയല്ലിന് നിരവധി പൊട്ടലുമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.