ധാക്ക: രാജ്യമൊട്ടാകെ പടർന്ന അതിശൈത്യത്തിൽ മരണപ്പെട്ടവരുടെ എണ്ണം 50 ആയി. നവംബർ ഒന്നു മുതൽ ഡിസംബർ 28 വരെയുള്ള കണക്കാണിത്. ശ്വാസകോശ അണുബാധ മൂലം 17 പേരും അതിസാരം മൂലം 33 പേരും മരണപ്പെട്ടതായി ബംഗ്ലാദേശ് ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയായ ആയിശ അക്തർ പറഞ്ഞു.
ശൈത്യം മൂലമുള്ള രോഗം ബാധിച്ചവരെകൊണ്ട് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെയാണ് ശൈത്യം ഏറെ ബാധിച്ചത്. ആവശ്യത്തിന് കമ്പിളി പുതപ്പ് ഉൾപ്പെടെയുള്ളവ ഇല്ലാത്തതിനാൽ കുട്ടികളും വയോധികരുമുൾപ്പെടെ പ്രായസത്തിലാണ്. ന്യൂമോണിയ അടക്കുമുള്ള രോഗങ്ങളും പടരുന്നതായി ആയിശ അക്തർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.