ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം; ഇ​ട​പെ​ട്ട് ഷാ​സി​യ ഇ​ല്‍മി

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ്ര​തി ​ഷേ​ധം. ഷാ​സി​യ ഇ​ല്‍മി ഉ​ള്‍പ്പെ​ടെ​യു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ള്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ വേ​ള​യി​ലാ​യി​രു​ന്നു പാ​ക്​ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്.

മോ​ദി​ക്കെ​തി​രെ മോ​ശം പ​ദ​ങ്ങ​ളും അ​വ​ര്‍ ഉ​പ​യോ​ഗി​ച്ചു. പാ​കി​സ്താ​ന്‍ പ​താ​ക പി​ടി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്.ഈ ​വേ​ള​യി​ല്‍ ഷാ​സി​യ അ​വ​രു​മാ​യി ത​ര്‍ക്കി​ക്കു​ന്ന​തും ഇ​ന്ത്യ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തു​മാ​യ വി​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​ശ്‌​നം രൂ​ക്ഷ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ സോ​ളി​ലെ പൊ​ലീ​സ് ഇ​ട​പെ​ട്ട്​ ഷാ​സി​യ​യെ​യും സം​ഘ​െ​ത്ത​യും സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. ക​ശ്മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​നെ​തി​രെ​യാ​ണ്​ സോ​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. എ.എ.പി അംഗമായിരുന്നു ഷാസിയ അടുത്തിടെയാണ് ബി.ജെ.പിയിൽ ചേര്‍ന്നത്.

Tags:    
News Summary - "Don't Abuse PM": Shazia Ilmi Confronts Crowd With Pak Flags In Seoul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.