ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 25 പേർ മരിച്ചു. റാവൽപിണ്ടിയിൽനിന്ന് സ്കർഡുവിലേക്ക് പോവുകയായിരുന്ന ബസ് ജിൽജിതിന് സമീപം റൗണ്ടുവിലെ മലമ്പാതയിൽ വെച്ചാണ് മറിഞ്ഞത്. 23 പേർ സംഭവസ്ഥലത്ത് മരിച്ചതായി ജിൽജിത് ബാൾട്ടിസ്താൻ സർക്കാർ വക്താവ് ഫൈസുല്ല ഫിറാഖ് പറഞ്ഞു.
മൂന്നുപേർ സ്കർഡു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അസിസ്റ്റൻറ് കമീഷണർ ഗുലാം മുർതസ അറിയിച്ചു.
ഏറ്റുമുട്ടൽ: പാക് കേണലും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: തീവ്രവാദികളെ തുരത്താനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്താൻ സേന കേണലും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്ന് ഖൈബർ പക്തുൺഖ്വ പ്രവിശ്യയിൽ വലിയൊരു തീവ്രവാദ പ്രവർത്തനം നിർവീര്യമാക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെ തുടർന്ന് ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളയുന്നതിനിടെയാണ് ആക്രമണമെന്ന് സൈന്യം വാർത്തകുറിപ്പിൽ അറിയിച്ചു. കേണൽ മുജീബുർറഹ്മാനാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.