ബംഗ്ലാദേശിൽ 482 പേർക്ക് കോവിഡ്; 30 മരണം

ധാക്ക: ബംഗ്ലാദേശിൽ കോവിഡ് വൈറസ് ബാധിച്ച് 30 പേർ മരിച്ചു. 482 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 36 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മൂന്നു പേർ മരിക്കുകയും 58 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.

ഇൻസ്റ്റിറ്റ് യൂട്ട് ഒാഫ് എപ്പിഡെമിയോളജി, ഡിസീസ് കൺട്രോൾ ആൻഡ് റിസർച്ച് ഡയറക്ടർ പ്രഫ. മീർജാദി സബ്രിന ഫ്ലോറയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യ തലസ്ഥാനമായ ധാക്കയിൽ ആകെ 251 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 14 എണ്ണം പുതിയതാണ്. പുതുതായി രോഗം സ്ഥിരീകരിച്ച 38, 55, 74 വയസുള്ള മൂന്നു പേരും നാരായൺഗഞ്ച് സ്വദേശികളാണ്.

മൊത്തം രോഗബാധിതരിൽ 22 ശതമാനവും 31നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 19 ശതമാനം പേർ 21-30, 41-50 പ്രായ പരിധിയിലുള്ളവരും. വൈറസ് സ്ഥിരീകരിച്ച 70 ശതമാനം പേരും പുരുഷന്മാരാണെന്ന് സബ്രിന ഫ്ലോറ വ്യക്തമാക്കി.

ബംഗ്ലാദേശിൽ നാരായൺഗഞ്ച്, മിർപൂർ, ബസാബോ എന്നീ മേഖലകളിലാണ് വൈറസ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്തതിട്ടുള്ളത്.

Tags:    
News Summary - Covid 19: Three die in 24hrs, 58 new cases in Bangladesh -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.