കോവിഡ്​ 19 വൈറസ്​ ബാധക്ക്​ ശേഷം വുഹാൻ ഭാഗികമായി തുറന്നു

ബെയ്​ജിങ്​: കോവിഡ്​ 19 വൈറസ്​ ബാധ ആദ്യം റിപ്പോർട്ട്​ ചെയ്​ത ചൈനയിലെ വുഹാൻ നഗരത്തിൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. രണ്ട്​ മാസത്തെ ഐസോലേഷന്​ ശേഷമാണ്​ നിയന്ത്രങ്ങൾ പിൻവലിച്ചിരിക്കുന്നത്​. നിയന്ത്രണങ്ങൾക്ക്​ ശേഷം വുഹാനിലെ റെയിൽവേ സ്​റ്റേഷനിൽ നിന്നും വരുന്നവരുടെ ചിത്രവും പുറത്ത്​ വന്നു.

ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 പേർക്കാണ്​​ രോഗബാധയേറ്റത്​. 3,000 പേർ വൈറസ്​ ബാധയേറ്റ്​ മരണപ്പെട്ടിരുന്നു. വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ്​ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈന തയാറായത്​.

വൈറസ്​ ബാധ നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ചൈന കടുത്ത നിയന്ത്രണമാണ്​ ഏർപ്പെടുത്തുന്നത്​. വിമാന സർവീസുകളിൽ 75 ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ലെന്നും നിബന്ധനയുണ്ട്​.

Tags:    
News Summary - Coronavirus cradle Wuhan partly reopens after lockdown-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.