ചൈനയിൽ ഇന്ത്യൻ അധ്യാപികക്കും ​കൊറോണ വൈറസ്​ ബാധ

​െബയ്​ജിങ്​: ചൈനീസ്​ നഗരങ്ങളായ വുഹാൻ, ഷെൻസെൻ എന്നിവിടങ്ങളിൽ പടർന്ന ന്യൂമോണിയ വൈറസ്​ ബാധയേറ്റ്​ ഇന്ത്യൻ അധ്യ ാപിക ചികിത്സയിൽ. ​െഷൻസെനിലെ ഇൻറർനാഷനൽ സ്​കൂൾ അധ്യാപികയായ പ്രീതി മഹേശ്വരിയാണ്​ ചികിത്സയിലുള്ളത്​. അവരുടെ ഭർത് താവ്​ അഷുമാൻ ഖോവലാണ്​ ഇക്കാര്യം അറിയിച്ചത്​.

സാർസിന്​ സമാനമായ വൈറസാണ്​ മേഖലയിൽ പടർന്നിരിക്കുന്നത്​ എന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്​. വുഹാനിൽ ആഴ്​ചകൾക്കുമുമ്പ്​ പൊട്ടിപ്പുറപ്പെട്ട വൈറസ്​ പുതുതായി 17 പേർക്കാണ്​ ബാധിച്ചിരിക്കുന്നത്​. മൊത്തം 62 പേർ വൈറസ്​ ബാധിച്ചു​. ഇതിൽ 19 പേർ അസുഖം ഭേദമായി ആശുപത്രി വി​ട്ടെന്നും ബാക്കിയുള്ളവരെ മാറ്റിപ്പാർപ്പിച്ചതായും സർക്കാർ വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട്​ ചെയ്​തു.

വൈറസ്​ ബാധ തുടങ്ങിയശേഷമുള്ള രണ്ടാമത്തെ മരണം റി​േപ്പാർട്ട്​ ചെയ്യപ്പെട്ട സാഹചര്യത്തിൽ ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്കായി​ കേന്ദ്ര സർക്കാർ വെള്ളിയാഴ്​ച മുന്നറിയിപ്പ്​ നൽകിയിരുന്നു. വുഹാനിൽ 500ലേറെ ഇന്ത്യൻ വൈദ്യവിദ്യാർഥികൾ പഠിക്കുന്നുണ്ട്​. ചൈനീസ്​ പുതുവർഷം പ്രമാണിച്ചുള്ള അവധിയായതിനാൽ മിക്കവരും നാട്ടിലേക്കു​ മടങ്ങിയിട്ടുണ്ട്​. 2002^2003 കാലയളവിൽ ചൈനയിലും ഹോ​ങ്കോങ്ങിലും വൈറസ്​ പടർന്നതിനെ തുടർന്ന്​ 650ഓളം പേരാണ്​ മരിച്ചത്​.
Tags:    
News Summary - corona china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.