ചാരക്കുറ്റം: ചൈ​ന​​ക്കാ​ര​ൻ പോ​ള​ണ്ടി​ൽ അ​റ​സ്​​റ്റി​ൽ

ബെ​യ്​​ജി​ങ്​: പോ​ള​ണ്ടി​ൽ ചാ​ര​ക്കു​റ്റം ചു​മ​ത്തി ചൈ​ന​​ക്കാ​ര​നാ​യ ബി​സി​ന​സു​കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ചൈ​ന അ​തീ​വ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പോ​ള​ണ്ട്​ അ​റ​സ ്​​റ്റ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ചൈ​നീ​സ്​ ടെ​ലി​​കോം ക​മ്പ​നി​യാ​യ വാ​വെ​യ്​​യു​ടെ ഡ​യ​റ​ക്​​ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

സ്​​ഥാ​പി​ത​താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വ്യ​ക്തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്. സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി അ​റ​സ്​​റ്റി​നെ നി​യ​മ​പ്ര​കാ​രം നേ​രി​ടു​മെ​ന്ന്​ ചൈ​ന വ്യ​ക്​​ത​മാ​ക്കി. ​

ചൈ​ന​ക്കാ​ര​നൊ​പ്പം പോ​ള​ണ്ടു​കാ​ര​നും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച്​ വാ​വെ​യ്​ ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട്​ യു.​എ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ വാ​വെ​യ്​ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെ കാ​ന​ഡ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തു. ചൈ​ന​യു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - chinese man arrested in poland -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.