വിഷപ്പുകയില്‍ മുങ്ങി ചൈനയില്‍ പുതുവര്‍ഷപ്പിറവി 

ബെയ്ജിങ്: വരാനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്‍െറ അപകട മുന്നറിയിപ്പോടെയായിരുന്നു ചൈനീസ് തലസ്ഥാനം പുതുവര്‍ഷത്തെ വരവേറ്റത്. 2017ന്‍െറ ആദ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ണയിച്ച പരിധിയെക്കാള്‍ 24 മടങ്ങ് മലിനീകരണമാണ് ബെയ്ജിങ്ങില്‍ രേഖപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. പുതുവര്‍ഷപ്പിറവിയില്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കരുതിയത് താന്‍ അന്ധനായിപ്പോയെന്നായിരുന്നുവെന്ന് ബെയ്ജിങ്ങില്‍ നിന്നുള്ള ഒരാള്‍ ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് അന്തരീക്ഷം മലിനമാക്കുന്ന വ്യവസായ ശാലകള്‍ ഒരു ദിവസംപോലും അവധിയെടുത്ത് വിശ്രമിക്കാത്തതെന്ന് മറ്റൊരാള്‍ പരിഹാസരൂപേണ കുറിച്ചു. അന്തരീക്ഷത്തില്‍ കനത്തുനില്‍ക്കുന്ന പുകമഞ്ഞില്‍നിന്ന് രക്ഷതേടി കട്ടിയുള്ള വസ്ത്രങ്ങളണിഞ്ഞാണ് ജനം പുറത്തിറങ്ങിയത്. നൂറിലേറെ വിമാന സര്‍വിസുകളും ഇന്‍റര്‍സിറ്റി ബസുകളും റദ്ദാക്കി. ജനുവരി അഞ്ചുവരെ വിഷപ്പുകമഞ്ഞ് കനത്തുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ 24 നഗരങ്ങളില്‍ ഒരാഴ്ച നീളുന്ന ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കല്‍ക്കരി കത്തിക്കുന്നതില്‍നിന്നും സ്റ്റീല്‍ ഉല്‍പാദന യൂനിറ്റുകളില്‍ നിന്നുമുള്ള പുകയാണ അന്തരീക്ഷ മലിനീകരണത്തിന്‍െറ മുഖ്യഹേതു. 

Tags:    
News Summary - china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.