Posted On
date_range Updated On
date_range ഹോങ്കോങ്ങിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷം; മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ചൈനയുടെ ഭാഗമായ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ് രക്ഷോഭം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച അരങ്ങേറിയ വമ്പൻ റാലിയിൽ സർക്കാർ കെട്ടിട ങ്ങൾക്കും തങ്ങളുടെ പ്രതിനിധിയുടെ ഓഫിസിനും നേർക്ക് അക്രമമുണ്ടായതോടെ കടുത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി.
ചില കേസുകളിൽ പിടിയിലാവുന്നവരെ ചൈനയിലേക്ക് നാടുകടത്തുന്നതിന് അധികാരം നൽകുന്ന ബില്ലിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് സർക്കാർ ഇതു പിൻവലിച്ചെങ്കിലും വോട്ടവകാശ വ്യാപനം, ചൈന അനുകൂല നഗര മേധാവി കാരി ലാമിെൻറ രാജി തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭകർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഞായറാഴ്ചത്തെ റാലിയിൽ 4,30,000 പേർ അണിനിരന്നതായാണ് നേതൃത്വം നൽകിയ സിവിൽ ഹ്യൂമൻ റൈറ്റ്സ് ഫ്രണ്ട് അവകാശപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.