ബെയ്ജിങ്: 5ജി വയർലെസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി 15000 കോടി ഡോളർ വകയിരുത്താൻ ചൈന തീരുമാനിച്ചു. ആറുവർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിത ബുദ്ധി) രംഗത്ത് ഒന്നാമെതത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. യു.എസുമായുള്ള വ്യാപാരയുദ്ധത്തിൽ ചൈനക്ക് മേൽക്കൈ നേടിയെടുക്കാനും ഇതുവഴി സാധിക്കും.
അതേസമയം, ചൈനക്കെതിരെ വിമർശനവുമായി യു.എസ് രംഗത്തെത്തിയിട്ടുണ്ട്. സമഗ്രാധിപത്യമുള്ള രാജ്യങ്ങളിൽനിന്ന് 5ജി പോലുള്ള സാങ്കേതികവിദ്യകൾ വാങ്ങുന്ന രാജ്യങ്ങൾ കരുതിയിരിക്കണമെന്നാണ് യു.എസിെൻറ മുന്നറിയിപ്പ്. നിലവിൽ ചൈനീസ് ടെക് കമ്പനിയായ വാവെയ് അടക്കമുള്ളവക്ക് സാങ്കേതികവിദ്യ വിൽക്കുന്നതിന് യു.എസ് കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിെൻറ വിലക്കുണ്ട്.
ദേശീയ സുരക്ഷക്ക് ഈ കമ്പനികൾ തടസ്സമാണെന്നാണ് യു.എസിെൻറ അവകാശവാദം. 5 ജി സേവനമുള്ള വാവെയ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യയോടും ആഹ്വാനം ചെയ്തിരുന്നു. അതിവേഗ ഇൻറർനെറ്റ് ആണ് 5ജിയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.