ബെയ്ജിങ്: പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ അധികാരകാലാവധി നീട്ടാനുള്ള ചരിത്രതീരുമാനത്തിന് സാക്ഷ്യം വഹിക്കുന്നതിന് മുന്നോടിയായി ചൈനീസ് പാർലമെൻറ് സമ്മേളനം തുടങ്ങി. ഷി ജിൻപിങ്ങിനെ ആജീവനാന്തം അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന തരത്തിൽ ഭരണഘടനഭേദഗതിക്ക് പാർലമെൻറ് അനുമതി നൽകുമെന്നാണ് കരുതുന്നത്.
ചൈനീസ് പൊളിറ്റിക്കൽ കൺസൾട്ടീവ് കോൺഫറൻസ്(സി.പി.പി.സി.സി)ലും നാഷനൽ പീപ്ൾസ് കോൺഗ്രസിലുമായി(എൻ.പി.സി) 5000 പ്രതിനിധികൾ സമ്മേളനത്തിൽ പെങ്കടുക്കും. രാജ്യത്തെ നിയമനിർമാണസഭയെന്നറിയപ്പെടുന്ന എൻ.പി.സിയിൽ 2924 അംഗങ്ങളാണുള്ളത്. തിങ്കളാഴ്ചത്തെ എൻ.പി.സി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. ലോകത്തിലെ ഏറ്റവും വലിയ പാർലമെൻററി സഭയാണിത്. ദശകങ്ങളായി പ്രസിഡൻറിെൻറയും വൈസ്പ്രസിഡൻറിെൻറയും ഭരണകാലാവധി തുടർച്ചയായ രണ്ടുവർഷമായി നിജപ്പെടുത്തിയതാണ് ചൈന മാറ്റിയെഴുതുന്നത്. രാജ്യത്തിനകത്തും പുറത്തും ഇൗ നീക്കത്തിനെതിരെ വ്യാപകപ്രതിഷേധമുയർന്നിരുന്നു. രണ്ടാമൂഴത്തിനുശേഷവും ഷി അധികാരത്തിൽ തുടരുന്നത് രാജ്യത്തെ ചിന്തകരെയും ആക്റ്റിവിസ്റ്റുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.