Posted On
date_range Updated On
date_range ദേശീയഗാനം മോശമായി ആലപിച്ചു; സെലിബ്രിറ്റിക്ക് ജയിൽ
ബെയ്ജിങ്: ചൈനയിൽ ദേശീയഗാനം മോശമായി ആലപിച്ച സെലിബ്രിറ്റി യുവതിക്ക് ജയിൽശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് യാങ് കെയിലി എന്ന 23കാരിയെയാണ് അഞ്ചു ദിവസം തടവിന് ശിക്ഷിച്ചത്. ചൈനയിലെ ഒാൺലൈൻ സെലിബ്രിറ്റിയാണിവർ.
ലൈവ് യൂട്യൂബ് ഷോയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ ദേശീയഗാനത്തിെൻറ ആദ്യവരി ചൊല്ലിയതാണ് കേസെടുക്കാൻ കാരണം.ആ സമയത്ത് കെയിലിയുടെ വസ്ത്രധാരണവും ശരിയായിരുന്നില്ലെന്നാണ് ആരോപണം. ഷി ജിൻപിങ് പ്രസിഡൻറായതിനുശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവരെ ശിക്ഷിക്കാൻ നിർദേശം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.