െബയ്ജിങ്: വടക്കൻ ചൈനയിൽ സർക്കാർ ചർച്ച് െപാളിച്ചുനീക്കി. സായുധ പൊലീസ് സംഘം ഡൈനാമൈറ്റുകളും മറ്റുപകരണങ്ങളും ഉപയോഗിച്ച് ചർച്ച് പൊളിച്ചുനീക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 2009ൽ നൂറുകണക്കിന് പൊലീസുകാരും മറ്റു സംഘങ്ങളും പള്ളി പിടിച്ചെടുക്കുകയും ബൈബിളുകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഏകദേശം ആറുകോടി ക്രിസ്ത്യൻ വിശ്വാസികളാണ് ചൈനയിലുള്ളത്.
മതസംഘടനകളും നിർമത ആശയമുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷങ്ങളാണ് ചർച്ച് പൊളിച്ചുനീക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പ്രാദേശിക മതവിഭാഗങ്ങളാരും ചർച്ച് പൊളിച്ചതിനെ എതിർത്ത് രംഗത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.