Posted On
date_range Updated On
date_range കൊളംബോക്കടുത്ത് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ട്
കൊളംബോ: ഈസ്റ്റർ ദിനത്തിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്ക് ശേഷം ശ്രീലങ്കയിൽ വീണ്ടും സ്ഫോ ടനമുണ്ടായെന്ന് സൂചന. െകാളംേബായിൽ നിന്ന് 40 കിലേമീറ്റർ അകലെയുള്ള പുഗോഡയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
പുഗോഡയിലെ മജിസ്ട്രേറ്റ് കോടതിക്ക് പിറകിലായുള്ള ഒഴിഞ്ഞ സ്ഥലത്തു നിന്ന് സ്ഫോടന ശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിേപ്പാർട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇൗസ്റ്റർ ദിനത്തിലെ സ്േഫാടന പരമ്പരക്ക് ശേഷം അതിജാഗ്രതയിലിരിക്കുന്ന രാജ്യത്തെ തലസ്ഥാന നഗരിക്കടുത്ത് വീണ്ടും സ്േഫാടനമുണ്ടായെന്ന വാർത്തകൾ ആശങ്കക്കിടവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.