Posted On
date_range Updated On
date_range മോദി കശാപ്പുകാരനെന്ന് ബിലാവല്‍ ഭുട്ടോ
കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭുട്ടോ. മോദിയെ ഗുജറാത്തിലെയും കശ്മീരിലെയും കശാപ്പുകാരനെന്ന് വിളിച്ച ബിലാവല്‍, തീവ്രവാദത്തിന്‍െറ പേരില്‍ പാകിസ്താനെതിരെ ആരോപണമുന്നയിക്കുന്നത് കശ്മീരിലെ അതിക്രമങ്ങള്‍ മറച്ചുവെക്കാനാണെന്നും ആരോപിച്ചു. കറാച്ചിയിലെ കര്‍സാസില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ജനങ്ങള്‍ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് അവകാശപ്പെട്ട 28കാരനായ ബിലാവല്‍ മോദിയെ തീവ്രവാദിയെന്നും വിശേഷിപ്പിച്ചു. റാലിയില്‍ പാക് സര്‍ക്കാറിനോട് നാല് ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ഇത് നടപ്പാക്കിയില്ളെങ്കില്‍ ഡിസംബറില്‍ ലോങ് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ കാര്യത്തില്‍ പാര്‍ലമെന്‍റ് സമിതിയെ നിയമിക്കുക, വിദേശകാര്യ വകുപ്പ് മന്ത്രിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.