രണ്ടാം ലോകയുദ്ധ കാലത്ത്​ തകർന്ന ജപ്പാ​െൻറ രണ്ട്​ കപ്പലുകൾ കണ്ടെത്തി

ടോക്യോ: രണ്ടാം ലോകയുദ്ധ കാലത്ത്​ തകർന്ന ജപ്പാ​​െൻറ രണ്ട്​ വിമാന വാഹിനിക്കപ്പലുകളുടെ ഭാഗങ്ങൾ ആഴക്കടൽ മുങ് ങൽ വിദഗ്​ധർ കണ്ടെത്തി. ‘കാഗ’, ‘അകാഗി’ എന്നീ കപ്പലുകളാണ്​ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കണ്ടെത്തിയത്​. ഈ യുദ്ധത്തിൽ മുങ്ങിയ ഒരേയൊരു കപ്പൽ മാത്രമാണ്​ ഇതുവരെ കണ്ടെത്താനായത്​.

1998ൽ കണ്ടെത്തിയ അമേരിക്കൻ കപ്പൽ യു.എസ്​.എസ്​ യോർക്​ ടൗൺ ആണത്​. വടക്കൻ ശാന്തസമുദ്രത്തിലെ മിഡ്​വെ ദ്വീപസമൂഹത്തിനു സമീപം 18,000 അടി താഴ്​ചയിലാണ്​ പുതിയ കണ്ടെത്തൽ. ഇവിടം യുദ്ധകാലത്ത്​ യു.എസ്​ സൈനിക കേന്ദ്രമായിരുന്നു.

Tags:    
News Summary - Battle of Midway: World War Two Japanese carrier wrecks found - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.