മെൽബൺ: ആസ്ട്രേലിയൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം വോട്ടുകളും എണ്ണിയപ്പേ ാൾ നിലവിലെ പ്രധാനമന്ത്രി സ്കോട് മോറിസെൻറ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക ്ഷിയായി. 151 സീറ്റുള്ള പ്രതിനിധി സഭയിലും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെ ടുപ്പു നടന്നത്. പ്രതിനിധി സഭയിൽ 76 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്.
72 സീറ്റുകളുമാ യി മുന്നിലെത്തിയ ലിബറൽ പാർട്ടി കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കാനാണ് സാധ്യത. ബ ിൽ ഷോർട്ടൻ നയിക്കുന്ന ലേബർ പാർട്ടിക്ക് 63 സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ അത്ഭുതം സംഭവിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മോറിസൺ പ്രതികരിച്ചു. മികച്ചവിജയം നേടിയ മോറിസണെ ഷോർട്ടൻ അഭിനന്ദിച്ചു. ലേബർ പാർട്ടി നേതൃസ്ഥാനമൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ േപാരിനിടെ അടിക്കടിയുണ്ടാകുന്ന നേതൃമാറ്റവും ആഭ്യന്തര കലഹവും തളർത്തിയ ആസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ലേബർ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്നായിരുന്നു വിലയിരുത്തൽ. ആറു വർഷമായി സഖ്യകക്ഷികളുടെ സഹായത്തോടെ അധികാരത്തിലിരിക്കുകയാണ് ലിബറൽ പാർട്ടി.
സ്കോട്ട് മോറിസൺ തലസ്ഥാനമായ സിഡ്നിയിലാണ് മത്സരിച്ചത്. ലേബർ നേതാവ് ബിൽ ഷോർട്ടൻ മെൽബണിലും. ജനപ്രീതിയിൽ പിറകിലായിരുന്നു ഇരു നേതാക്കളും.
വോട്ടവകാശമുള്ളവർ വോട്ടു ചെയ്തിരിക്കണമെന്നു നിബന്ധനയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. വോട്ടു ചെയ്തില്ലെങ്കിൽ പിഴയടക്കേണ്ടി വരും. 1.6 കോടിയിലേറെ വോട്ടർമാരാണ് വിധി നിർണയിച്ചത്. മുൻ പ്രധാനമന്ത്രി ടോണി അബോട്ട് ആണ് പരാജയപ്പെട്ടവരിൽ പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.