Posted On
date_range Updated On
date_range റോഹിങ്ക്യൻ പ്രശ്നത്തിൽ സുതാര്യ സമീപനം സ്വീകരിക്കുമെന്ന് ഒാങ്സാൻ സൂചി
ടോക്യോ: റോഹിങ്ക്യൻ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സുതാര്യ സമീപനം കൈക്കൊള്ളുമെന്ന് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി. ജപ്പാനിലെ ടോക്യോവിൽ ബിസിനസ് സംഘേത്താട് സംസാരിക്കവെയാണ് സൂചി ഇക്കാര്യം വ്യക്തമാക്കിയത്.
രാഖൈൻ സംസ്ഥാനത്തെ സമാധാനപ്രശ്നങ്ങൾ മറച്ചുവെക്കാൻ ഞാനാഗ്രഹിക്കുന്നില്ല. സമാധാനവും സുതാര്യതയും സ്ഥിരതയും രാജ്യത്ത് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അക്കാര്യത്തിൽ സുതാര്യമായ സമീപനം ഉറപ്പുനൽകുകയാണ് -അവർ പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പെങ്കടുക്കാനാണ് സൂചി ജപ്പാനിലെത്തിയത്. ചൊവ്വാഴ്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.