ബെയ്ജിങ്: ഇന്ത്യയുടെ ‘നിയമവിരുദ്ധ’ ഭരണത്തിൻകീഴിൽ അരുണാചൽപ്രേദശിലെ ജനങ്ങൾ ദുരിതത്തിലാണെന്നും അവർ ചൈനയിേലക്കുള്ള മടക്കത്തിനായി കാത്തിരിക്കുകയാണെന്നും ഒൗദ്യോഗിക ചൈനീസ് മാധ്യമം ‘ചൈനീസ് ഡെയ്ലി.’ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലാണ് ഇന്ത്യക്കെതിരെ പ്രകോപനപരമായ ലേഖനം പ്രസിദ്ധീകരിച്ചത്.
അരുണാചൽപ്രദേശിലെ ജനങ്ങൾ കടുത്ത വിവേചനം നേരിടുകയാണെന്നും അവർ ചൈനയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുെണ്ടന്നും ലേഖനത്തിൽ പറയുന്നു. ഇപ്പോഴത്തെ 14ാം ദലൈലാമയെ ഭാവിതലമുറ ഒരു പ്രശ്നക്കാരനായാണ് ചരിത്രത്തിൽ രേഖപ്പെടുത്തുക. അരുണാചൽപ്രദേശ് സന്ദർശിക്കുക വഴി അദ്ദേഹം സ്വന്തം ജനതയെയും രാജ്യത്തെയും തന്നെത്തന്നെയും ഒറ്റുകൊടുത്തിരിക്കുകയാണ്. ജീവിക്കാൻ അഭയം നൽകുന്ന രാജ്യമെന്ന നിലക്ക് ദലൈലാമക്ക് ഇന്ത്യ എന്ന യജമാനനെ പ്രീണിപ്പിക്കേണ്ടിവരുന്നത് മനസ്സിലാക്കാം. എന്നാൽ, ഇതിന് പ്രത്യുപകാരമെന്ന നിലക്ക് ദക്ഷിണ തിബത്ത് വിൽക്കാനാണ് അേദ്ദഹത്തിെൻറ ശ്രമം. താൻ ഇന്ത്യയുടെ സന്തതി എന്നാണ് ദലൈലാമ തുടർച്ചയായി വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെളിയിക്കാനായിരിക്കണം അദ്ദേഹം ഇൗ ഭൂവിഭാഗത്തെ ഇന്ത്യക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ, ചൈന-ഇന്ത്യ അതിർത്തി തർക്കത്തിെൻറ പരിഹാരശ്രമങ്ങൾക്ക് അദ്ദേഹം ഇടേങ്കാലിടുകയും ചെയ്യുന്നു. 1900ത്തിെൻറ ആദ്യം നിലവിൽവന്ന മാക്മേഹാൻ രേഖ പ്രകാരമാണ് അരുണാചൽപ്രദേശ് ചൈനയിൽനിന്ന് വേർപെടുത്തപ്പെട്ടതെന്നും േലഖനം ഒാർമിപ്പിക്കുന്നു.20 വർഷമായി ഇരുരാജ്യങ്ങളും ഒരു അതിർത്തികരാറിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടി.അതിനിടെ, ദലൈലാമയുടെ അരുണാചൽപ്രദേശ് സന്ദർശനം ചൈന-ഇന്ത്യ അതിർത്തിത്തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു.
‘തർക്കപ്രദേശ’ത്തെ സന്ദർശനത്തിനിടെ ദലൈലാമയും ഇന്ത്യൻ അധികൃതരും നടത്തിയ പ്രകോപനപരമായ രാഷ്ട്രീയ പ്രസ്താവനകൾ മതപരമെന്ന അതിര് ലംഘിച്ചതായും വക്താവ് പറഞ്ഞു. അരുണാചൽപ്രദേശ് തിബത്തുമായാണ്, ചൈനയുമായല്ല അതിർത്തി പങ്കിടുന്നത് എന്ന അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിെൻറ പ്രസ്താവനയെ സൂചിപ്പിച്ചായിരുന്നു ഇൗ പ്രതികരണം.ചൈന തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും ദലൈലാമക്ക് തർക്കപ്രദേശങ്ങളിൽ സന്ദർശനാനുമതി നൽകുകയാണ് ഇന്ത്യ ചെയ്തത്. ചൈന-ഇന്ത്യ അതിർത്തിയിലെ തർക്കപ്രദേശത്താണ് ദലൈലാമ സന്ദർശനം നടത്തിയത്, ഇന്ത്യൻ പ്രദേശത്തല്ല. തിബത്തുമായി ബന്ധപ്പെട്ട ഉറപ്പ് ഇതിലൂടെ ഇന്ത്യ ലംഘിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇൗ അടിസ്ഥാനപ്രശ്നം പരിഹരിക്കുന്നതിൽ സുപ്രധാന സമവായത്തിലെത്തിയ സമയത്താണ് പ്രശ്നം വഷളാക്കുന്ന നടപടിയെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
നിയന്ത്രണരേഖയിലെ 3,488 കിലോമീറ്റിനെ ചൊല്ലിയാണ് ചൈന തർക്കമുന്നയിക്കുന്നത്. അരുണാചൽപ്രദേശിലെ ചില ഭാഗങ്ങളിൽ ചൈന അവകാശവാദമുന്നയിക്കുേമ്പാൾ 1962ലെ യുദ്ധത്തിൽ ചൈന കൈവശപ്പെടുത്തിയ അക്സായ് ചിൻ പ്രദേശത്തെകൂടി തർക്കവിഷയത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യയുടെ വാദം. അരുണാചൽപ്രദേശിലെ തവാങ് അടക്കമുള്ള ഭാഗങ്ങളെ ദക്ഷിണ തിബത്ത് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദലൈലാമക്ക് തവാങ് സന്ദർശിക്കാൻ അനുമതി നൽകിയതിൽ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തിബത്തൻ ബുദ്ധിസത്തിെൻറ കേന്ദ്രമായ തവാങ്ങിലാണ് 1683ൽ ആറാം ദലൈലാമയുടെ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.