Posted On
date_range Updated On
date_range അരാംകോ ഓഹരി വില്‍പന: ബാങ്കുകള്‍ തയാർ
ദമ്മാം: സൗദി അരാംകോയുടെ ഓഹരി വില്‍പനക്ക് മുന്നോടിയായി ബാങ്കുകള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. അടു ത്ത ഞായറാഴ്ച മുതലാണ് ഓഹരി വില്‍പന തുടങ്ങുക. ഓഹരിയുടെ ഏകദേശ മൂല്യവും അന്ന് പ്രഖ്യാപിക്കുമെന്നും അരാംകോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ നവംബർ 17 നാണ് ഓഹരി വില്‍പന തുടങ്ങുക. ഡിസംബര്‍ നാല് വരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം.
അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ. ഓഹരി വില്‍പന സംബന്ധിച്ച രൂപരേഖ അരാംകോ പുറത്തിറക്കിയിട്ടുണ്ട്. ഒരാള്‍ കുറഞ്ഞത് പത്ത് ഓഹരികളെടുക്കണം. ഡിസംബര്‍ അഞ്ചിനാണ് അരാംകോ ഓഹരിയുടെ അന്തിമ മൂല്യം പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.