ബാേങ്കാക്: ആയിരക്കണക്കിന് ടൺ ആനക്കൊമ്പും കാണ്ടാമൃഗകൊമ്പുകളും ആഫ്രിക്കയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ബൂൻചായ് ബച് തായ്ലൻഡ് പൊലീസ് പിടിയിലായി. ഇത്യോപ്യയിൽ നിന്നുള്ള കാർഗോ വിമാനത്തിൽ നടത്തിയ സാധാരണപരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഡിസംബറിൽ 14 കാണ്ടാമൃഗക്കൊമ്പുകൾ തായ്ലൻഡിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ലോകത്ത് വംശനാശത്തോടടുക്കുന്ന മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കടത്തുന്നതിൽ കുപ്രസിദ്ധനാണ് ബൂൻചായും സഹോദരൻ ബച് വാൻ ലിമയും. വിയറ്റ്നാം, ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള മാഫിയസംഘമായതിനാൽ ഇവരുടെ ആസ്ഥാനം എവിടെയെന്ന് വ്യക്തമല്ല. കാർഗോ വിമാനത്തിലെത്തിയ ബാഗിൽ കാണ്ടാമൃഗത്തിെൻറ കൊമ്പ് ശ്രദ്ധയിൽപെട്ടതാണ് ബൂൻചായ് ബചിെൻറ അറസ്റ്റിലേക്ക് നയിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.