മോദിയുടെ പ്രസ്​താവന: പാകിസ്താനു പിന്തുണയുമായി ചൈന

ബെയ്​ജിങ്​: നരേന്ദ്രമോദി പാകിസ്​താനെതിരെ പ്രസതാവന നടത്തിയതനു പിറകെ പാകിസ്​താന്​ ചൈനയുടെ പിന്തുണ.ബ്രികസ്​ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ്​ പാകിസ്​താനെ  മോദി തീവ്രവാദത്തി​െൻറ മാതാവ്​ എന്ന്​ വിശേഷിപ്പിച്ചത്​. തീവ്രവാദവുമായി  എതെങ്കിലും ഒരു രാജ്യത്തെ ബന്ധപ്പെടുത്തുന്നത്​ ശരിയെല്ലന്ന നിലപാടിലാണ്​ ചൈന. ലോകസമൂഹത്തിനായി പാകിസ്താൻ​ചെയ്​ത ത്യാഗങ്ങൾ മറക്കരുതെന്നും ചൈന ഒാർമിപ്പിച്ചു.

മോദിയുടെ പാകിസ്​താനെതിരായ പ്രസ്​താവനക്ക്​ ശക്​തമായ ഭാഷയിലാണ്​ ചൈന മറുപടി നൽകിയിരിക്കുന്നത്​.ചൈന തീവ്രവാദത്തിനെതിരാണ്​ എന്നാൽ ഒരു രാജ്യത്തെ മാത്രം ഇതി​െൻറ പേരിൽ ബന്ധപ്പെടുത്താൻ  ചൈനയി​െല്ലന്ന്​ വിദേശകാര്യ മന്ത്രി ഹുചുൻയിംഗ്​ പറഞ്ഞു.മോദിയുടെ പാകിസ്​താനെതിരായ പ്രസ്​താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.

ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകൾക്ക്​ സംരക്ഷണം നൽകുന്നത്​ പാകിസതാനാണെന്ന മോദിയുടെ പ്രസ്​താവനയെ കുറിച്ച്​ ചോദിച്ചപ്പോൾ നിങ്ങളുടെ ആശങ്ക എനിക്ക്​ മനസ്സിലാക്കാം.എന്നാൽ ഇൗ വിഷയത്തിൽ ചൈന കൃത്യമായ നിലപാട്​ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്​താനും തീവ്രവാദത്തി​െൻറ ഇരകളാണ്​.ചൈന തീവ്രവാദത്തിനെതിരാണ്​ എന്നാൽ ഇതി​െൻറ പേരിൽ എതെങ്കിലുമൊരു രാജ്യത്തെയോ മതത്തേയോ വിമർശിക്കാൻ ചൈനയില്ല.

ഇന്ത്യയുടെയും പാകിസ്​താനെയും ഇടയിലുള്ള പ്രശ്​നങ്ങളെക്കുറിച്ച്​ ചോദ്യത്തിന്​ ഇരുവരും ചൈനയുടെ അയൽക്കാരാണ്.ഇരുവരും തമ്മിലുള്ള ​പ്രശനങ്ങൾ ചർച്ചയിലുടെ പരിഹരിക്കണമെന്നും അവർ പറഞ്ഞു.

 

 

Tags:    
News Summary - After PM Modi's 'Mothership Of Terrorism' Remark, China Defends Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.