അഫ്​ഗാനിൽ മനുഷ്യബോംബ്​ ആക്രമണം; 21 മരണം

കാബൂൾ: അഫ്​ഗാനിൽ മനുഷ്യബോംബ്​ പൊട്ടിത്തെറിച്ച്​ 21 താലിബാൻ പോരാളികൾ മരിച്ചു. 41 പേർക്ക്​ പരിക്കേറ്റു. ചെറിയ പെരുന്നാൾ ആഘോഷത്തിനായി ഒത്തുകൂടിയ താലിബാൻ പോരാളികൾക്കിടയിലേക്ക്​ മനുഷ്യബോംബായി എത്തിയ ആൾ പൊട്ടിത്തെറിക്കുകയായിരുന്നെന്ന്​ നംഗാർഹർ മേഖല പൊലീസ്​ മേധാവി ഗുലാം സാനായി വാർത്ത ഏജൻസിയോട്​ പറഞ്ഞു.

ചെറിയ പെരുന്നാളി​​​െൻറ ഭാഗമായി മൂന്നുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരും പരിക്കേറ്റവരും താലിബാൻകാരാണ്​. അതിനിടെ, ​നാളെ അവസാനിക്കാനിരുന്ന വെടിനിർത്തൽ ഒമ്പതു ദിവസത്തേക്കു​കൂടി നീട്ടിയതായി പ്രസിഡൻറ്​ അശ്​റഫ്​ ഗനി പ്രഖ്യാപിച്ചു.                                                                                            

Tags:    
News Summary - Afghanistan Eid car bomb, claimed by Islamic State, kills 26- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.