Posted On
date_range Updated On
date_range അഴിമതിക്കേസിൽ യമീന് അഞ്ചുവർഷം തടവ്
മാലെ: പണം തിരിമറിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ മാലദ്വീപ് മുൻ പ്രസിഡൻറ് അ ബ്ദുല്ല യമീന് അഞ്ചുവർഷം തടവ്. തടവിനു പുറമെ 50 ലക്ഷം ഡോളർ പിഴയടക്കാനും മാലദ്വീപ് കോടതി ഉത്തരവിട്ടു. അഞ്ചംഗ ക്രിമിനൽ കോടതി ബെഞ്ചാണ് വിധിപറഞ്ഞത്. സർക്കാരിെൻറ 10 ലക്ഷം ഡോളർ സ്വകാര്യ ആവശ്യത്തിന് വകമാറ്റിയെന്നാണ് കേസ്.
2013 മുതൽ 2018 വരെയാണ് യമീൻ മാലദ്വീപ് പ്രസിഡൻറായിരുന്നത്. രാജ്യത്തെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് മുഹമ്മദ് നശീദിനെ അട്ടിമറിച്ചാണ് യമീൻ അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.