Posted On
date_range Updated On
date_range ജപ്പാനിൽ നേരിയ ഭൂചലനം
ടോക്കിയോ: ജപ്പാനിലെ ഇസു ദ്വീപിൽ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്കെയിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. 91.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവസ്ഥാനമെന്ന് യുനൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ജപ്പാനിലെ ഹൊക്കെഡോ ദ്വീപിൽ റിക്ടർ സ്കെയിൽ 5.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സെപ്തംബറിൽ ഹൊക്കെഡോ ദ്വീപിൽ 6.7 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 44 പേർ മരിക്കുകയും 650 ഒാളം പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.