കാബൂളിലെ ശിയ പള്ളിയിൽ ചാവേറാക്രമണം; നാല് മരണം

കാബൂൾ: അഫ്​ഗാനിസ്​ഥാൻ തലസ്​ഥാനമായ കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക്​ കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ്​ തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ  വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. 

അക്രമണത്തി​​​െൻറ ഉത്തരവാദിത്വം ​െഎ.എസ്​ ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിലുണ്ടായ  ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 4 dead as suicide bombers strike crowded Shia mosque in Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.