Posted On
date_range Updated On
date_range കാബൂളിൽ പ്രമുഖർ പെങ്കടുത്ത യോഗത്തിൽ സ്ഫോടനം; മൂന്നുമരണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രമുഖർ പെങ്കടുത്ത പൊതുയോഗത്തിന് നേർക് കുണ്ടായ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. 19 േപർക്ക് പരിക്കേറ്റു. അഫ്ഗാനിലെ പ്രമുഖ രാഷ്ട്രീയ നേതാവായ അബ്ദുൽ അലി മസരിയുടെ 24ാം ചരമദിനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
മുൻ പ്രസിഡൻറ് ഹാമിദ് കർസായി, ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല, മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഹനീഫ് അത്മർ, മുൻ വൈസ് പ്രസിഡൻറ് യൂനുസ് ഖാനൂനി, വിദേശമന്ത്രി സലാഹുദ്ദീൻ റബ്ബാനി തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.