Posted On
date_range Updated On
date_range ഈ വര്‍ഷം ഹാജിമാരുടെ എണ്ണം കുറഞ്ഞു
ജിദ്ദ: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറവെന്ന് റിപ്പോര്‍ട്ട്. 13,25,372 വിദേശികളും 5,37,537 സൗദികളുമുള്‍പ്പെടെ ആകെ 18,62,909 തീര്‍ഥാടകരാണ് ഇക്കുറി ഹജ്ജ് നിര്‍വഹിച്ചത്. ഈജിപ്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരത്തെിയത്. കൂടുതല്‍ തീര്‍ഥാടകരും എത്തിയത് വിമാനങ്ങള്‍ വഴിയാണ്. 2007ല്‍ 17 ലക്ഷത്തിലേറെ വിദേശികളും ഏഴുലക്ഷത്തില്‍പരം സൗദികളും ഹജ്ജ് ചെയ്തു. 2012ല്‍ 31 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനത്തെി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഹറം വികസനജോലികള്‍ കാരണം ഏതാനും വര്‍ഷങ്ങളായി വിദേശ തീര്‍ഥാടകരുടെ ക്വോട്ട വെട്ടിക്കുറച്ചിരിക്കുകയാണ്. 47 വര്‍ഷമായി തീര്‍ഥാടകരുടെ കണക്ക് ശേഖരിക്കുകയാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.