ചൈനയെ ലക്ഷ്യം വെച്ച്​ മെറാൻറി കൊടുങ്കാറ്റ്​

ബീജിങ്​: സൂപ്പർ ടൈഫൂ​ൺ വിഭാഗത്തിൽ പെടുന്ന മെറാൻറി ചുഴലി കൊടുങ്കാറ്റ്​ ചൈനയുടെ തെക്ക്​ പടിഞ്ഞാറൻ തീരത്തെ ആശങ്കയിലാഴ്​ത്തുന്നു. തായ്​വാനിൽ കനത്ത നാശം വിതച്ച ശേഷമാണ്​ മെറാൻറി ​ൈചനയെ ലക്ഷ്യം വെച്ച്​ നീങ്ങുന്നത്​. ഇൗ വർഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ്​ എന്നാണ്​ മെറാൻറിയെ വിശേഷിപ്പിക്കുന്നത്​. ഇതി​െൻറ വേഗത നിലവിൽ ഒരു മണിക്കൂറിൽ 185 മൈലാണ്​.

വടക്കു പടിഞ്ഞാറൻ പസഫിക്​​ മേഖലയിൽ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമ​ത്തെ ചുഴലി കൊടുങ്കാറ്റാണിത്​. 2013ൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഹയാൻ കൊടുങ്കാറ്റിനെക്കാൾ അഞ്ചു മൈൽ മാത്രമാണ്​ ഇതിന്​ വേഗത കുറവ്​. തായ്​വാനിലുടനീളം മെറാൻറി വൻ നാശം വിതച്ചു. പല പ്രദേശങ്ങളുമായുള്ള വാർത്താ വിനിമയ-– ഗതാഗത ബന്ധങ്ങൾ പൂർണമായി നിലക്കുകയും 30ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 120 വർഷത്തിനിടെ തായ്​വാൻ കണ്ട ഏറ്റവും വേഗതയുള്ള ചുഴലി കൊടുങ്കാറ്റാണിത്​.  മെറാൻറി പൂർണമായും കരയിലേക്കെത്താനുള്ള സാധ്യത വിരളമാണ്​. എന്നാൽ ചൈനയുടെ തെക്ക്​ പടിഞ്ഞാറൻ തീരവും കടന്ന​്​ കൊടുങ്കാറ്റ്​ നീങ്ങുകയാണെന്നാണ്​ റി​േപ്പാർട്ട്​.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.