അത്യാധുനിക സാറ്റലൈറ്റ് വിക്ഷേപണം പരാജയം


ബെയ്ജിങ്: ചൈനയുടെ അത്യാധുനിക സാറ്റലൈറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഷാങ്സിയിലെ തയ്വാന്‍ സാറ്റലൈറ്റ് ലോഞ്ചിങ് സെന്‍ററില്‍നിന്ന് വിക്ഷേപിച്ച ഗവോഫെന്‍-10 ഉപഗ്രഹമാണ് ലക്ഷ്യസ്ഥാനത്തത്തൊതെ പോയത്. ഇതിനെ വഹിക്കുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഹോങ്കോങില്‍നിന്ന് പുറത്തിറങ്ങുന്ന ‘സൗത് ചൈന മോര്‍ണിങ് പോസ്റ്റ്’ ഉപഗ്രഹത്തിന്‍െറ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഷാന്‍സി പ്രവിശ്യക്കടുത്തുള്ള പൊലീസ് ഡിപ്പാര്‍ട്മെന്‍റ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ നീക്കംചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.