Posted On
date_range Updated On
date_range യമനിൽ ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു
സന്‍ആ: യു.എസ് നടത്തിയതെന്ന് സംശയിക്കുന്ന ഡ്രോണ്‍ ആക്രമണത്തില്‍ യമനിലെ മാരിബ് പ്രവിശ്യയില്‍ ഒമ്പതു അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി യമന്‍ സുരക്ഷാ ഓഫിസര്‍മാര്‍ അറിയിച്ചു. മാരിബിലെ വാദി ഉബൈദ മേഖലയിലായിരുന്നു ബോംബ് വര്‍ഷം. യു.എസിന്‍െറ ഭീകരവിരുദ്ധ യുദ്ധത്തിന്‍െറ ഭാഗമായി നടത്തിവരുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് അല്‍ഖാഇദ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യമനില്‍ ഇപ്പോള്‍ നടന്നുവരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ ഐ.എസ്, അല്‍ഖാഇദ അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ മുതലെടുപ്പ് നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.