തെക്കന്‍ ചൈനാകടല്‍ പ്രശ്നത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി ഒബാമ

വാഷിങ്ടണ്‍: തെക്കന്‍ ചൈനാകടല്‍ വിഷയത്തില്‍ അയല്‍രാജ്യങ്ങളോട്  ചൈന സ്വീകരിക്കുന്ന നിലപാടിനെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് പുറപ്പെടും മുമ്പ് സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയത്. ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായി കാണുന്നു. തെക്കന്‍ ചൈനാ കടല്‍ വിഷയത്തിലും സാമ്പത്തിക നയങ്ങളിലെ ചില സ്വഭാവങ്ങളിലും ഇക്കാര്യം കാണുന്നുണ്ട്.

നമുക്ക് അവരോട് സൂചിപ്പിക്കാനുള്ളത് ഇതിനെല്ലാം അനന്തരഫലങ്ങളുണ്ടാകുമെന്നാണ് -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നിയമങ്ങള്‍ രൂപപ്പെടുന്നത് എല്ലാവരും അത് പാലിക്കാനാണെന്നും അക്കാര്യത്തില്‍ ചൈനക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന ഇത്തരം നിയമങ്ങളും രീതികളും അനുസരിക്കുകയാണെങ്കില്‍ സഖ്യത്തിന് അമേരിക്ക സന്നദ്ധമാണെന്നും ഒബാമ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.