പാനമ: നവാസ് ശരീഫിന്‍െറ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ്

ഇസ്ലാമാബാദ്: കള്ളപ്പണ നിക്ഷേപ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ മക്കളടക്കം 450തോളം പേര്‍ക്ക് പാക് നികുതി വകുപ്പിന്‍െറ നോട്ടീസ്. നേരത്തേ  പുറത്തുവന്ന പാനമ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കാണ് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ നോട്ടീസ് അയച്ചത്. ആരോപണ വിധേയരായവരില്‍നിന്ന് ഒൗദ്യോഗിക വിശദീകരണം തേടാനും  മാധ്യമ റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി അറിയാനുമാണ് നോട്ടീസ് അയച്ചതെന്ന് എഫ്.ബി.ആര്‍ അറിയിച്ചു. പാനമ രേഖകളില്‍മൊസാക് ഫൊന്‍സേക എന്ന നിയമ സഹായ സ്ഥാപനത്തിന്‍െറ മറവില്‍ ചെറു ദ്വീപ് രാഷ്ട്രങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പു നടത്തിയവരില്‍ നവാസ് ശരീഫിന്‍െറ രണ്ടു ആണ്‍മക്കളുടെയും മകളുടെയും പേരുകള്‍ ഉണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.