അഫ്​ഗാനിസ്​ഥാനിൽ ബോംബ്​ സ്​ഫോടനം; 14 മരണം

കാബൂൾ: വടക്കൻ അഫ്​ഗാനിസ്​ഥാനിൽ ശിയാ പള്ളിയിൽ ബുധനാഴ്​ചയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ശിയാ മുസ് ലിങ്ങളുടെ പ്രധാന ആഘോഷമായ ആശൂറായിയോടനുബന്ധിച്ച്​ പള്ളിയിലെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ബാൽക് പ്രവിശ്യയിലെ ശിയാ പള്ളിയുടെ പ്രധാന ഗെയ്റ്റിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തി​െൻറ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

ചൊവ്വാഴ്ച കാബൂളിൽ ശിയാ വിഭാഗക്കാർക്കുനേരെ ഇരട്ട ബോംബ് ആക്രമണം നടന്നിരുന്നു. ഇതിൽ 18 പേർ കൊല്ലപ്പെടുകയും 15ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
    

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.