ചൈന മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു


ബെയ്ജിങ്: ഷാന്‍സി പ്രവിശ്യയിലെ തായുവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ചൈന മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ചൈന സ്വന്തമായി നിര്‍മിച്ച ഒന്നും അര്‍ജന്‍റീന കമ്പനിയായ സാറ്റ്ലോജികിന്‍െറ ഉറുഗ്വായ് ഘടകം നിര്‍മിച്ച രണ്ടും കൃത്രിമ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലത്തെിയത്. പ്രകൃതിദുരന്തങ്ങള്‍ തടയല്‍, കാര്‍ഷിക വികസനം, ജലവിഭവ കൈകാര്യം, നഗരാസൂത്രണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭൂസര്‍വേ ലക്ഷ്യമിട്ട് നിര്‍മിച്ചതാണ് ചൈനയുടെ സിവിലിയന്‍ ഉപഗ്രഹം. സമാനമായി നിര്‍മിച്ച ആദ്യ പേടകം 2012ല്‍ വിക്ഷേപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.