Posted On
date_range Updated On
date_range സോപ്പുപൊടി പരസ്യം വംശീയമല്ല, അനുചിതമെന്ന്
ബെയ്ജിങ്: കറുത്തവര്‍ഗക്കാരനെ അലക്കുയന്ത്രത്തിലിട്ട് വെളുപ്പിക്കുന്ന പരസ്യത്തില്‍ വംശീയാധിക്ഷേപമില്ളെന്നും എന്നാല്‍ അത് പരസ്യപ്പെടുത്തിയത് ഉചിതമായില്ളെന്നും ചൈന. ചൈനയില്‍ വംശീയാധിക്ഷേപം അനുവദിക്കില്ല. ആഫ്രിക്കന്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിലാണ്. വിവാദ പരസ്യത്തിനെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരാതി നല്‍കിയിട്ടില്ളെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വിവാദമായതിനെ തുടര്‍ന്ന് പരസ്യം ഓണ്‍ലൈനില്‍നിന്ന് നീക്കിയിരുന്നു. സോപ്പുപൊടി കമ്പനി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ളെന്നും വിദേശകാര്യ മന്ത്രിയുടെ വക്താവ് ഹ്വാ ചുനിയിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.