മുതലയുടെ ആക്രമണത്തില്‍ യുവതിയെ കാണാതായി

സിഡ്നി: ആസ്ട്രേലിയയില്‍ മുതലയുടെ ആക്രമണത്തെ തുടര്‍ന്ന് യുവതിയെ കാണാതായി. ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ആസ്ട്രേലിയയിലെ ഡെയ്ന്‍ട്രീ ദേശീയോദ്യാനത്തിലെ തോണ്‍ടോണ്‍ ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബീച്ചിലെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തുകയായിരുന്ന 46കാരിയായ യുവതിയെയാണ് മുതല അക്രമിച്ചത്. ഉടന്‍ സുഹൃത്ത് യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെലിക്കോപ്റ്ററും ബോട്ടും ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ യുവതിയെ കണ്ടത്തൊന്‍ കഴിഞ്ഞില്ലെന്നും തിങ്കളാഴ്ച വീണ്ടും അന്വേഷിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബീച്ചിലെ  മുതലയുടെ സാന്നിധ്യത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് യുവതിയുടെ സഹൃത്ത് പറയുന്നത്. ആസ്ട്രേലിയയില്‍ മുതലയുടെ ആക്രമണങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2009ല്‍ അഞ്ചു വയസുകാരനും 1985ല്‍ 45 വയസുകാരിയും ആസ്ട്രേലിയയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഉഷ്ണമേഖല പ്രദേശങ്ങളില്‍ മുതലകളുടെ സംരക്ഷണാര്‍ഥം 1971ല്‍ നിലവില്‍ വന്ന നിയമത്തെ തുടര്‍ന്ന് മുതലകള്‍ വര്‍ധിച്ചതും മനുഷ്യര്‍ക്ക് ഭീഷണിയായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.