പസഫിക്കിലേക്ക് ചൈനയുടെ ആണവ മുങ്ങിക്കപ്പലുകള്‍

ബെയ്ജിങ്: സമുദ്രാതിര്‍ത്തി കൈയേറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ പുകയുന്നതിനിടെ ചൈന ആദ്യമായി പസഫിക്കിലേക്ക് മുങ്ങിക്കപ്പലുകള്‍ ഇറക്കുന്നു. ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പലുകള്‍ ആണ് വിന്യസിക്കാന്‍ ഒരുങ്ങുന്നത്.
തങ്ങളുടെ നിലവിലെ പ്രതിരോധ സന്നാഹത്തെ തുരങ്കംവെക്കുന്ന യു.എസിന്‍െറ പുതിയ ആയുധ വിന്യാസത്തെ പ്രതിരോധിക്കുന്നതിനാണ് ഈ നീക്കമെന്നാണ് ചൈനയുടെ വാദം. എന്നാല്‍, പുതിയ നീക്കത്തെക്കുറിച്ച് ചൈനയുടെ സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ളെങ്കിലും ഇവ അനിവാര്യമാണെന്ന സൂചനകള്‍ അവര്‍ നല്‍കുന്നു.

 2016ഓടെ ചൈന ആണവ പ്രതിരോധ നീക്കം നടത്തിയേക്കുമെന്ന് അടുത്തിലെ പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു.  അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ ചൈന വികസിപ്പിക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദശകത്തിലേറെയായി. എന്നാല്‍, സാങ്കേതിക തകരാറുകള്‍ മൂലവും നയപ്രശ്നങ്ങള്‍ കാരണവും ഇതുവരെ അവ വിന്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ ഒരിക്കല്‍പോലും ന്യൂക്ളിയന്‍ ആയുധം ആദ്യം പ്രയോഗിക്കില്ളെന്നും മിസൈലും യുദ്ധോപകരണങ്ങളും വെവ്വേറെയായി സൂക്ഷിക്കുമെന്നും ഇവയെല്ലാം ഉന്നത മേധാവികളുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നുമുള്ള കരുതലോടെയുള്ള പ്രതിരോധ നയം രൂപപ്പെടുത്തിയതിനുശേഷമാണ് അന്തര്‍വാഹിനികളെ ഇപ്പോള്‍ രംഗത്തിറക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.