ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഗസ്സ സിറ്റി: ഇടവേളക്കുശേഷം, ഗസ്സയില്‍ ഇസ്രായേലിന്‍െറ വ്യോമാക്രമണം. വ്യാഴാഴ്ച രാവിലെ ഗസ്സ മുനമ്പിലെ ഹമാസിന്‍െറ രണ്ട് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കെങ്കിലൂം അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. രണ്ടു തവണ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. എന്നാല്‍, ഗസ്സയില്‍നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തെ തുടര്‍ന്നാണ് പ്രത്യാക്രമണമെന്നാണ് സൈന്യത്തിന്‍െറ വിശദീകരണം. അവിഗ്ദര്‍ ലിബര്‍മാനെ ഇസ്രായേല്‍ പ്രതിരോധമന്ത്രിയായി നിയമിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഗസ്സയില്‍ വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.