ചൈനയില്‍ 400ല്‍ അധികം വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍


ബെയ്ജിങ്: ചൈനയില്‍ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാലകള്‍, കോളജുകള്‍, സ്കൂളുകള്‍ തുടങ്ങി നാനൂറിലധികം വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.പ്രമുഖ സ്ഥാപനങ്ങളുടെ പേരുകളില്‍ ചെറിയ മാറ്റംവരുത്തിയാണ് ഇത്തരം സ്ഥാപനങ്ങള്‍ തട്ടിപ്പുനടത്തുന്നത്. ഇതുമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ആശങ്ക മുതലെടുത്താണ് ഇവയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ sdaxue.com എന്ന വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം 73 സര്‍വകലാശാലകള്‍ അല്ളെങ്കില്‍ കോളജുകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്കു നിയമസാധുതയില്ല. തലസ്ഥാന നഗരമായ ബെയ്ജിങ്ങിലെ പ്രമുഖ സര്‍വകലാശാലകള്‍ക്കു സമീപത്തായി 23 വ്യാജ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ കോഴ്സുകളിലൂടെയും മറ്റുമായി വന്‍തുകയാണ് ഈടാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.