എന്‍.എസ്.ജി അംഗത്വം; ഇന്ത്യക്ക് ചൈനയുടെ മറുപടി

ബെയ്ജിങ്: ആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാന്‍ ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടേണ്ടതില്ളെന്ന ഇന്ത്യയുടെ നിലപാടിന് ചൈനയുടെ മറുപടി. എന്‍.പി.ടിയില്‍ ഒപ്പിടാതെ എന്‍.എസ്.ജി അംഗത്വം സാധ്യമല്ളെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇതുസംബന്ധിച്ച് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പി.ടിയില്‍ ഒപ്പുവെക്കാതെ ഫ്രാന്‍സ് എന്‍.എസ്.ജി അംഗത്വം നേടിയ കാര്യം പരാമര്‍ശിച്ചായിരുന്നു വികാസ് സ്വരൂപിന്‍െറ വാദം. എന്നാല്‍, എന്‍.എസ്.ജിയുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ ഫ്രാന്‍സിന് ഈ മാനദണ്ഡം ബാധകമല്ളെന്ന് ചൈന വിശദീകരിച്ചു. അടുത്തയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് വിഷയം വീണ്ടും ഉയര്‍ന്നിരിക്കുന്നത്. അതേസമയം, എന്‍.എസ്.ജി അംഗത്വത്തിനായുള്ള ആവശ്യത്തിനുമേല്‍ കൂടുതല്‍ ചര്‍ച്ചക്ക് തയാറാണെന്ന് ചൈന വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.