ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ വെട്ടിക്കൊന്നു

ധാക്ക: പടിഞ്ഞാറന്‍ മേഖലയില്‍ ഹോമിയോ ഡോക്ടറെ വെട്ടിക്കൊന്നു. സുഹൃത്തായ പ്രഫസറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോമിയോ ഡോക്ടറായ സനാവുര്‍റഹ്മാന്‍ (58) സുഹൃത്ത് ഇസ്ലാമി സര്‍വകലാശാല പ്രഫസറായ സൈഫുസ്സമാനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് സംഭവം. ബൈക്കുകളിലത്തെിയ നാലംഗ സംഘം ഇരുവരെയും വടിവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സമാന്‍െറ ഗ്രാമത്തിലെ രോഗികളുടെ ചികിത്സക്കായി പോവുകയായിരുന്നു ഇരുവരും. റഹ്മാന്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. സമാന്‍െറ നില അതീവഗുരുതരമായി തുടരുകയാണ്. വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പടിഞ്ഞാറന്‍ ബംഗ്ളാദേശിലെ പ്രസിദ്ധമായ ബാവുല്‍ സംഗീതത്തിന്‍െറ ആരാധകരാണ് ഇരുവരും. റഹ്മാന്‍ എല്ലാ വെള്ളിയാഴ്ചയും തന്‍െറ ഗ്രാമത്തില്‍ ബാവുല്‍ സംഗീതക്കച്ചേരി നടത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. മതേതര ആക്ടിവിസ്റ്റുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ധിക്കുന്ന കൊലപാതക പരമ്പരയുടെ ഇരയാണ് റഹ്മാനുമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.