ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 300 മരണം

 

കൊളംബോ: മധ്യശ്രീലങ്കയില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴ മേഖലയില്‍ കനത്ത നാശം വിതച്ചതായി സൂചന. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ചുരുങ്ങിയത് 300 പേര്‍ മരിച്ചതായി സംശയിക്കുന്നു. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. മേഖലയിലെ പ്രധാന നഗരങ്ങളായ അരാനായകയെയും ബുലാത്കോഹുപ്തിയയെയുമാണ് ദുരന്തം ഏറ്റവുമധികം ബാധിച്ചത്. ഇവിടെനിന്ന് ഇതുവരെ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 150 പേരെങ്കിലും മണ്ണിടിച്ചിലില്‍ മരിച്ചിരിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതെങ്കിലും 300-400 പേരെങ്കിലും ദുരന്തത്തിനിരയായിട്ടുണ്ടെന്നാണ് റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിന്‍െറ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ട് നഗരങ്ങളിലെയും വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിച്ചിരിക്കുകയാണ്.

മേഖലയിലെ ഏറ്റവും വലിയ നദിയായ  കിലാനി രണ്ടു ദിവസമായി  കരകവിഞ്ഞൊഴുകുകയാണ്. നദിക്കരയിലുള്ള മൂന്നര ലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കെഗാല്ളെ ജില്ലയിലെ മൂന്ന് ഗ്രാമങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായി ഇല്ലാതായെന്ന് റെഡ്ക്രോസ് സൊസൈറ്റി ഡയറക്ടര്‍ നിവെല്ളെ നനായക്കാറ പറഞ്ഞു. ഈ ഗ്രാമങ്ങളില്‍ 200 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമില്ളെന്ന് ശ്രീലങ്കന്‍ റെഡ്ക്രോസ് അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ കണക്കനുസരിച്ച് ഈ ഗ്രാമങ്ങളില്‍ 60 വീടുകളാണുള്ളത്.

കനത്ത മഴയില്‍തന്നെ രാജ്യത്ത് 37 പേര്‍ മരിച്ചിട്ടുണ്ടായിരുന്നു. പ്രസിഡന്‍റ് മൈത്രിപാല സിരിസേന കിഗല്ളെ ജില്ലയിലത്തെി ദുരന്തസ്ഥലങ്ങള്‍ പരിശോധിച്ചു. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കായി ആറ് ക്യാമ്പുകള്‍ തുറന്നതായി അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.