ലിബിയന്‍ ഐക്യ സര്‍ക്കാറിന് ആയുധം നല്‍കാന്‍ ധാരണ

വിയന്ന: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ലിബിയയിലെ സഖ്യ സര്‍ക്കാരിന് ആയുധങ്ങള്‍ നല്‍കാന്‍ യു.എന്‍ നേതൃത്വത്തില്‍ ചേര്‍ന്ന 20 രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമായി. ലിബിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ആഭിമുഖ്യത്തില്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു  സംബന്ധിച്ച് തീരുമാനമായത്. ഐ.എസിനെതിരെ പോരാടാനാണ് ലിബിയക്ക് ആയുധങ്ങള്‍ നല്‍കുന്നത്.

ലിബിയക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുമെന്ന് യു.എസ് സറ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും അറിയിച്ചു. നിലവില്‍ ഫയിസ് സെറാജിന്‍െറ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന് ഐ.എസ് ഭീകരരെ നേരിടാനാകുമെന്നാണ് ലോക രാജ്യങ്ങളുടെ പ്രതീക്ഷ. ആയുധ ഇളവ് കൂടാതെ സാമ്പത്തിക സഹായത്തിനും സൈനിക പരീശീലനത്തിനും വിയന്നയിലെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് ശേഷം രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന ലിബിയയില്‍ രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.