റസ്റ്റാറന്‍റില്‍ സ്ഫോടനം; 13 മരണം

ബഗ്ദാദ്: രണ്ടു ചാവേറുകളുള്‍പ്പെടെ ഒരുസംഘം ആയുധധാരികള്‍ വടക്കന്‍ ബഗ്ദാദിലെ റസ്റ്റാറന്‍റില്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

ബഗ്ദാദില്‍ 100ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയുടെ ഞെട്ടലില്‍നിന്ന് മുക്തമാവുന്നതിനിടെയാണ് ആക്രമണം. തിരക്കേറിയ റസ്റ്റാറന്‍റിനുനേരെ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.