ആണവായുധ നിര്‍മാണം തുടരുമെന്ന് ഉത്തര കൊറിയ പാര്‍ട്ടി കോണ്‍ഗ്രസ്

പ്യോങ്യാങ്: രാജ്യത്തിന്‍െറ ആണവായുധശേഷി വര്‍ധിപ്പിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ഭരണകക്ഷിയുടെ പ്രഥമ പാര്‍ട്ടികോണ്‍ഗ്രസില്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം പാസായി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഭീഷണി തുടരുന്ന കാലത്തോളം തങ്ങളുടെ ആണവായുധ നിര്‍മാണ പരീക്ഷണങ്ങള്‍ തുടരുകതന്നെ ചെയ്യുമെന്ന്  പ്രമേയം വ്യക്തമാക്കുന്നു.
ഉത്തര കൊറിയയുടെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന  പാര്‍ട്ടി കോണ്‍ഗ്രസ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ദ.കൊറിയ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് സംഭവത്തെ ഉറ്റുനോക്കുന്നത്.
രാജ്യത്തിന്‍െറ സ്വയം നിര്‍ണയാവകാശത്തിന് ഭീഷണിയില്ലാത്തിടത്തോളം കാലം തങ്ങള്‍ ആണവായുധം പ്രയോഗിക്കില്ളെന്ന് കിങ് ജോങ് പറഞ്ഞു. ഇരു കൊറിയകളും തമ്മിലുള്ള ഐക്യത്തിനായി പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ ദ. കൊറിയയുമായി ചര്‍ച്ചക്ക് തയാറാണെന്ന തന്‍െറ പ്രസ്താവന അദ്ദേഹം മൂന്ന് മണിക്കൂര്‍ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.
എന്നാല്‍ ഉ.കൊറിയന്‍ സര്‍ക്കാറിന്‍െറ നീക്കത്തില്‍ ആത്മാര്‍ഥതയില്ളെന്ന് ചൂണ്ടിക്കാട്ടി ദ.കൊറിയ ഇത് തള്ളി. തുടര്‍ച്ചയായി ആണവ പരീക്ഷണങ്ങള്‍ നടത്തി മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഉ. കൊറിയയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ളെന്ന് ദ.കൊറിയ പ്രതിരോധ മന്ത്രാലയം  പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.